Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rabindranath Tagore

Other Stories

മൂ​ല്യം ന​ഷ്ട​പ്പെ​ട്ട മെ​ഡ​ല്‍ 

ചി​ന്താ​വി​ഷ​യം 

ക​വി, നോ​വ​ലി​സ്റ്റ്, നാ​ട​ക​കൃ​ത്ത്, ത​ത്വ​ചി​ന്ത​ക​ന്‍, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍, ചി​ത്ര​കാ​ര​ന്‍, വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര്‍​ത്താ​വ്, സാ​മൂ​ഹി​ക ചി​ന്ത​ക​ന്‍ എ​ന്നി​ങ്ങ​നെ വി​വി​ധ രീ​തി​ക​ളി​ല്‍ പ്ര​ശോ​ഭി​ച്ച മ​ഹാ​ത്മാ​വാ​ണ് ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ര്‍. ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക ന​വോ​ത്ഥാ​ന​ത്തി​ന്  ഏ​റ്റ​വും ശ​ക്ത​മാ​യ ദി​ശാ​ബോ​ധം ന​ല്‍​കി​യ വ്യ​ക്തി​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. 1913ല്‍ ​ഗീ​താ​ഞ്ജ​ലി എ​ന്ന കൃ​തി​യി​ലൂ​ടെ സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ച്ച​പ്പോ​ള്‍ ഏ​ഷ്യ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ആ ​ബ​ഹു​മ​തി ക​ര​സ്ഥ​മാ​ക്കി​യ വ്യ​ക്തി​യാ​യി അ​ദ്ദേ​ഹം മാ​റി. 

ഇ​ന്ത്യ​യു​ടെ​യും ബം​ഗ്ലാ​ദേ​ശി​ന്‍റെ​യും ദേ​ശീ​യ​ഗാ​ന​ങ്ങ​ള്‍ ടാ​ഗോ​റി​ന്‍റെ    ര​ച​ന​ക​ളാ​ണ് എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ    പ്ര​തി​ഭ​യു​ടെ അ​പൂ​ര്‍​വ​ത വ്യ​ക്ത​മാ​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സം പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ മ​നഃ​പാ​ഠ​മാ​ക്കാ​നു​ള്ള പ്ര​ക്രി​യ​യ​ല്ലെ​ന്നും അ​തു പ്ര​കൃ​തി​യോ​ടും ക​ല​ക​ളോ​ടും സ്വ​ത​ന്ത്ര ചി​ന്ത​യോ​ടും ചേ​ര്‍​ന്നു വ്യ​ക്തി​ത്വ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന ഒ​രു ജീ​വി​താ​നു​ഭ​വ​മാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ശ്വ​സി​ച്ചു. ശാ​ന്തി​നി​കേ​ത​നി​ല്‍ അ​ദ്ദേ​ഹം ആ​രം​ഭി​ച്ച വി​ദ്യാ​ഭ്യാ​സ സം​രം​ഭ​മാ​ണു പി​ന്നീ​ട് വി​ശ്വ​ഭാ​ര​തി സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി വ​ള​ര്‍​ന്ന​ത്. 

സാ​ഹി​ത്യ​ത്തി​ലും സം​ഗീ​ത​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും ക​ലാ​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും അ​ദ്ദേ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ ലോ​ക​മെ​മ്പാ​ടും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. അ​തു​കൊ​ണ്ടു​ത​ന്നെ 1915ല്‍ ​ബ്രി​ട്ടീ​ഷ് രാ​ജാ​വ് അ​ദ്ദേ​ഹ​ത്തി​ന് ‘നൈ​റ്റ്’ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ച​പ്പോ​ള്‍ ആ​രും അ​ദ്ഭു​ത​പ്പെ​ട്ടി​ല്ല. അ​ന്നു മു​ത​ല്‍ അ​ദ്ദേ​ഹം സ​ര്‍ ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ര്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ട്ടു. ജീ​വി​ത​ത്തി​ല്‍ ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു അ​ത്. 

അ​ത്ത​രം ഒ​രു ബ​ഹു​മ​തി ല​ഭി​ച്ചാ​ല്‍ ജീ​വി​തം ധ​ന്യ​മാ​ണെ​ന്നു ക​രു​തു​ന്ന​വ​രാ​ണ് അ​ധി​ക​വും. കാ​ര​ണം, ഈ ​ബ​ഹു​മ​തി​ക​ള്‍ പ്ര​ശ​സ്തി​യു​ടെ​യും സാ​മൂ​ഹി​ക അം​ഗീ​കാ​ര​ത്തി​ന്‍റെ​യും അ​ധി​കാ​ര​ത്തി​ന്‍റെ​യും പ്ര​തീ​ക​ങ്ങ​ളാ​ണ്. എ​ന്നാ​ല്‍, ഒ​രു മെ​ഡ​ലി​ന്‍റെ   യ​ഥാ​ര്‍​ഥ മൂ​ല്യം അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് അ​തു നി​ര്‍​മി​ച്ച സ്വ​ര്‍​ണ​ത്തി​ല​ല്ല. പ്ര​ത്യു​ത, അ​തു ധ​രി​ക്കു​ന്ന മ​നു​ഷ്യ​ന്‍റെ   സ്വ​ഭാ​വ​ത്തി​ലാ​ണ്. 

നൈ​റ്റ് പ​ദ​വി സ്വീ​ക​രി​ച്ചി​ട്ട് നാ​ലു​വ​ര്‍​ഷം ക​ഴി​യു​ന്ന​തി​നു മു​ന്‍​പ് ടാ​ഗോ​ര്‍ ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ആ ​പ​ദ​വി ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​നു തി​രി​കെ ന​ല്‍​കി. എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം അ​ങ്ങ​നെ ചെ​യ്ത​ത്? ഈ ​ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ക​ണ്ടെ​ത്താ​ന്‍ 1919 ഏ​പ്രി​ല്‍ മാ​സ​ത്തി​ലേ​ക്ക്  തി​രി​ഞ്ഞു​നോ​ക്ക​ണം. 1919 ഏ​പ്രി​ല്‍ 13 ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ ദി​വ​സ​ങ്ങ​ളി​ലൊ​ന്നാ​ണ്. 

പ​ഞ്ചാ​ബി​ലെ അ​മൃ​ത്‌​സ​റി​ലു​ള്ള ജാ​ലി​യ​ന്‍ വാ​ലാ​ബാ​ഗി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ ഒ​ത്തു​കൂ​ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ചി​ല​ര്‍ ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​രി​ന്‍റെ   അ​ടി​ച്ച​മ​ര്‍​ത്ത​ല്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നാ​യി​രു​ന്നു വ​ന്ന​ത്. എ​ന്നാ​ല്‍, ഭൂ​രി​ഭാ​ഗ​വും ബൈ​ശാ​ഖി ഉ​ത്സ​വം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ സാ​ധാ​ര​ണ​ക്കാ​രാ​യി​രു​ന്നു. പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങി​യ ആ ​ജ​ന​സ​മൂ​ഹ​ത്തി​ലാ​രും ഒ​രു ദു​ര​ന്തം ത​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു എ​ന്ന് അ​റി​ഞ്ഞി​രു​ന്നി​ല്ല. 

ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ റെ​ജി​നോ​ള്‍​ഡ് ഡ​യ​ര്‍ ത​ന്‍റെ   സൈ​നി​ക​രു​മാ​യി അ​വി​ടെ​യെ​ത്തി നി​രാ​യു​ധ​രാ​യ ജ​ന​ങ്ങ​ളു​ടെ നേ​രേ തു​ട​ര്‍​ച്ച​യാ​യി വെ​ടി​യു​ണ്ട​ക​ള്‍ പാ​യി​ച്ചു. മു​ന്ന​റി​യി​പ്പൊ​ന്നും ന​ല്‍​കാ​തെ പു​റ​ത്തേ​ക്കു​ള്ള പ്ര​ധാ​ന​വ​ഴി അ​ട​ച്ച​തി​നു​ശേ​ഷ​മാ​യി​രു​ന്നു വെ​ടി​വെ​യ്പ് ന​ട​ത്തി​യ​ത്. ഭീ​തി​യി​ലാ​യ ആ​ളു​ക​ള്‍ നാ​ലു​പാ​ടും ഓ​ടി. ര​ക്ഷ​പ്പെ​ടാ​ന്‍ വ​ഴി​യി​ല്ലാ​തെ പ​ല​രും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കി​ണ​റ്റി​ലേ​ക്കു ചാ​ടി. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. അ​തി​ലും അ​ധി​കം പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ലോ​ക​മ​ന:​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു അ​ത്. 

ആ ​വാ​ര്‍​ത്ത ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ​യും ഹൃ​ദ​യ​ത്തെ ആ​ഴ​ത്തി​ല്‍ മു​റി​വേ​ല്‍​പ്പി​ച്ചു. അ​തൊ​രു രാ​ഷ്‌​ട്രീ​യ​സം​ഭ​വ​മാ​യി മാ​ത്രം അ​ദ്ദേ​ഹം ക​രു​തി​യി​ല്ല. മ​നു​ഷ്യ​ന്‍റെ അ​ന്ത​സി​നും മാ​ന​വി​ക​ത​യ്ക്കു​മേ​റ്റ ക്രൂ​ര​മാ​യ പ്ര​ഹ​ര​മാ​യി​ട്ടാ​ണു അ​ദ്ദേ​ഹം അ​തി​നെ വീ​ക്ഷി​ച്ച​ത്. കു​റേ ദി​വ​സം അ​ദ്ദേ​ഹം മൗ​ന​ത്തി​ലാ​യി​രു​ന്നു. അ​വ​സാ​നം അ​ദ്ദേ​ഹം പേ​ന​യെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ വൈ​സ്രോ​യി ആ​യി​രു​ന്ന ലോ​ര്‍​ഡ് ചെം​സ്ഫോ​ര്‍​ഡി​ന് ഒ​രു ക​ത്തെ​ഴു​തി. ഇ​ന്ത്യ​ന്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ക​ത്തു​ക​ളി​ല്‍ ഒ​ന്നാ​യി അ​തു മാ​റി. ആ ​ക​ത്തി​ല്‍ ടാ​ഗോ​ര്‍ ഇ​പ്ര​കാ​രം എ​ഴു​തി:

“അ​പ​മാ​ന​ത്തി​ന്‍റെ  ഒ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ ബ​ഹു​മ​തി​യു​ടെ ചി​ഹ്ന​ങ്ങ​ള്‍ ന​മ്മു​ടെ നാ​ണ​ക്കേ​ടി​നെ കൂ​ടു​ത​ല്‍ പ്ര​ക​ട​മാ​ക്കു​ന്നു.’’ ഈ ​വാ​ക്കു​ക​ളോ​ടൊ​പ്പം ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ സ​ര്‍   ബ​ഹു​മ​തി അ​ദ്ദേ​ഹം തി​രി​കെ ന​ല്‍​കി. അ​ദ്ദേ​ഹം ജ​ന​ങ്ങ​ളെ തെ​രു​വി​ലി​റ​ക്കി​യി​ല്ല. പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യി​ല്ല. ആ​രെ​യും അ​ധി​ക്ഷേ​പി​ച്ചി​ല്ല. സ്വ​ന്തം മ​നഃ​സാ​ക്ഷി​യു​ടെ ശ​ബ്‌​ദ​മ​നു​സ​രി​ച്ച്  പ്ര​വ​ര്‍​ത്തി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​ത്. ആ ​തീ​രു​മാ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ  ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ധീ​ര​കൃ​ത്യ​മാ​യി മാ​റി​യ​ത്!

ടാ​ഗോ​റി​ന്‍റെ  ജീ​വി​തം ന​മ്മെ വ​ലി​യ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കു​ന്നു. പു​ര​സ്കാ​ര​ങ്ങ​ളും മെ​ഡ​ലു​ക​ളും മ​നു​ഷ്യ​ന്‍റെ  നേ​ട്ട​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന​വ​യാ​ണ്. അ​വ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ക​യും സ​മൂ​ഹ​ത്തി​ന്‍റെ  ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ല്‍, മ​നു​ഷ്യ​ന്‍റെ  യ​ഥാ​ര്‍​ഥ മ​ഹ​ത്വം അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് അ​വ​ന്‍റെ മ​നഃ​സാ​ക്ഷി​യി​ലും സ്വ​ഭാ​വ​ത്തി​ലു​മാ​ണ്. അ​ല്ലാ​തെ, അ​വ​ന്‍ ധ​രി​ക്കു​ന്ന ബ​ഹു​മ​തി​ക​ളി​ല​ല്ല. ത​ന്മൂ​ല​മാ​ണ്, വി​ശു​ദ്ധ ഗ്ര​ന്ഥം പ​റ​യു​ന്ന​ത്, “സ​ല്‍​കീ​ര്‍​ത്തി സ​മ്പ​ത്തി​നെ​യും പൊ​ന്നി​നെ​യും​കാ​ള്‍ വി​ല​യേ​റി​യ​താ​ണ് ’’ (സു​ഭാ​ഷി​ത​ങ്ങ​ള്‍ 22:1) എ​ന്ന്. 

ജീ​വി​ത​ത്തി​ന്‍റെ  യ​ഥാ​ര്‍​ഥ മൂ​ല്യം അ​ള​ക്കാ​നു​ള്ള അ​ള​വു​കോ​ല്‍ സ​മ്പ​ത്തോ പ്ര​ശ​സ്തി​യോ ബ​ഹു​മ​തി​ക​ളോ അ​ല്ല; പ്ര​ത്യു​ത ന​ല്ല സ്വ​ഭാ​വ​മാ​ണെ​ന്ന് ഈ ​വ​ച​നം ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു. ഇ​ത് സ​ത്യം ത​ന്നെ​യാ​ണ്. ദൈ​വ​പു​ത്ര​നാ​യ യേ​ശു​വും മ​റ്റൊ​രു രീ​തി​യി​ല്‍ ചോ​ദി​ക്കു​ന്ന​തു: “ഒ​രു മ​നു​ഷ്യ​ന്‍ ലോ​കം മു​ഴു​വ​ന്‍ നേ​ടി​യാ​ലും ത​ന്‍റെ   ആ​ത്മാ​വി​നെ  ന​ഷ്‌​ട​പ്പെ​ടു​ത്തി​യാ​ല്‍ അ​വ​നു എ​ന്തു പ്ര​യോ​ജ​നം?” (മ​ര്‍​ക്കോ​സ് 8:35).

ടാ​ഗോ​റി​ന്‍റെ  ഏ​റ്റ​വും വ​ലി​യ നേ​ട്ടം നൊ​ബേ​ല്‍ സ​മ്മാ​നം നേ​ടി​യ​തോ സ​ര്‍ പ​ദ​വി​ക്ക് അ​ര്‍​ഹ​നാ​യ​തോ അ​ല്ല. പ്ര​ത്യു​ത, സ​ത്യ​ത്തി​നും ധാ​ര്‍​മി​ക​മൂ​ല്യ​ങ്ങ​ള്‍​ക്കും​വേ​ണ്ടി ത​നി​ക്കു ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി പോ​ലും ത്യ​ജി​ക്കാ​ന്‍ ത​യാ​റാ​യി എ​ന്ന​തി​ലാ​ണ്. ഭ​ര​ണ​കൂ​ട​ങ്ങ​ള്‍​ക്ക് ബ​ഹു​മ​തി​ക​ള്‍ ന​ല്‍​കാ​നാ​വും. എ​ന്നാ​ല്‍, ന​മ്മു​ടെ വ്യ​ക്തി​ത്വ​ത്തി​ന് ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി ന​ല്‍​കു​ന്ന​ത് ന​മ്മു​ടെ മ​നഃ​സാ​ക്ഷി​യും ന​മ്മു​ടെ സ്വ​ഭാ​വ​വു​മാ​ണെ​ന്ന​തു   മ​റ​ക്കാ​തി​രി​ക്കാം. 

Latest News

Corehub Up